1. എം.ടി.വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് മലയാളചലച്ചിത്ര വേദിയിലേക്ക് കടന്നുവന്ന ചിത്രം?
മുറപ്പെണ്ണ്
2. ഉദയ സ്റ്റുഡിയോ സ്ഥാപിച്ചത്?
എം കുഞ്ചാക്കോ
3. മികച്ച നടിക്കുള്ള ദേഗീയ പുരസ്കാരം നേടിയ ആദ്യ വനിത?
ശാരദ (ചിത്രം : തുലാഭാരം; വർഷം: 1968 )
4. ഏറ്റവും കൂടുതല്‍ അവാര്‍ഡ് നേടിയ സിനിമ ?
പിറവി (സംവിധാനം: ഷാജി എന്‍ കരുണ്‍)
5. ഷേക്സ്പിയറിന്‍റെ ഒഥല്ലോയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച കളിയാട്ടം സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്?
സുരേഷ് ഗോപി
6. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാള പിന്നണി ഗായിക?
എസ് ജാനകി (ചിത്രം : ഓപ്പോൾ)
7. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ മലയാള നടൻ?
മമ്മൂട്ടി
8. പൊന്തൻമാട; പാഠം ഒന്ന് ഒരു വിലാപം; സൂസന്ന; ഡാനി; വിലാപങ്ങൾക്കപ്പുറം എന്നി സിനിമകളുടെ സംവിധായകൻ?
ടി.വി.ചന്ദ്രൻ
9. വിധേയന്‍' എന്ന സിനിമയ്ക്ക് ആധാരമായ സക്കറിയയുടെ കൃതി?
ഭാസ്ക്കര പട്ടേലരും എന്‍റെ ജീവിതവും
10. മധുവിന്‍റെ യഥാർത്ഥ നാമം?
മാധവൻ നായർ