Back to Home
Showing 76-100 of 224 results

76. ആറൻമുള വള്ളംകളി നടക്കുന്ന നദീ?
പമ്പാനദി
77. പെരുന്തേനരുവി ഏത്ര നദിയിലുള്ള വെള്ളച്ചാട്ടമാണ്?
പമ്പാനദി
78. ഭാരതപ്പഴയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ഡാം?
മലമ്പുഴ ഡാം
79. ഭാരതപ്പുഴയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന മത്സ്യ തുറമുഖം?
പൊന്നാനി തുറമുഖം
80. ഭാരതപ്പുഴ പതിക്കുന്നതെവിടെ?
അറബിക്കടൽ
81. ആദ്യകോൺക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന നദി?
പെരിയാർ
82. ശബരീ ഡാം കക്കിഡാം കക്കാട്ഡാം എന്നിവ സ്ഥിതി ചെയ്യുന്ന നദി?
പമ്പാനദി
83. അരുവിക്കര ഡാം സ്ഥിതി ചെയ്യുന്ന നദി?
കരമനയാർ
84. കക്കയം ഡാം സ്ഥിതി ചെയ്യുന്ന നദി?
കുറ്റ്യാടി നദി
85. ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്ന കേരളത്തിലെ നദി?
കബനി
86. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്ന നദി?
വളപട്ടണം പുഴ - കണ്ണൂർ
87. പൊൻമുടി ഡാം സ്ഥിതി ചെയ്യുന്ന നദി?
പന്നിയാർ - ഇടുക്കി
88. യൂറോപ്യൻ മാരുടെ കാലത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്ന് വിളിക്കപ്പെട്ട നദി?
മയ്യഴിപ്പുഴ
89. മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം?
വയനാട്
90. തലശ്ശേരിയേയും മാഹിയേയും വേർതിരക്കുന്ന പുഴ?
മയ്യഴിപ്പുഴ
91. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്?
എം ടി വാസുദേവൻ നായർ
92. ഭാരതപ്പുഴ കടലിനോട് ചേരുന്ന ഭാഗം?
പൊന്നാനി
93. ഗാന്ധിജി; നെഹ്റു; ലാൽ ബഹദൂർ ശാസ്ത്രി എന്നിവരുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിക്ഷേപിച്ച സ്ഥലം?
തിരുനാവായ
94. കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം സ്ഥിതി ചെയ്യുന്ന നദീതീരം?
ഭാരതപ്പുഴ
95. നിലമ്പൂരിലെ തേക്കിൻകാടുകളിലൂടെ ഒഴുകുന്ന നദി?
ചാലിയാർ
96. സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന നദി?
കുന്തിപ്പുഴ
97. ഇരവികുളം -മറയൂർ- ചിന്നാർ വന്യജീവി സങ്കേതങ്ങളിലൂടെ ഒഴുകുന്ന നദി?
പാമ്പാർ
98. വില്യം ലോഗന്‍റെ മലബാർ മാനുവലിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
കോരപ്പുഴ
99. ഒ.വി വിജയന്‍റെ ഗുരുസാഗരം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
തൂതപ്പുഴ
100. എസ്.കെ.പൊറ്റക്കാടിന്‍റെ നാടൻ പ്രേമം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
ഇരുവഞ്ഞിപ്പുഴ

Start Your Journey!