81. കേരളത്തിലെ എക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?
മരക്കുന്നം ദീപ് ( നെയ്യാർഡാം )
82. കോഴിക്കോട് ജില്ലയിലെ ഉറുമി I; ഉറുമി ll എന്നീ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് സഹായിച്ച രാജ്യം?
ചൈന
83. ദേവികുളത്ത് ഉത്ഭവിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലേയ്ക്ക് ഒഴുകുന്ന നദി?
പാമ്പാർ
84. പ്രസിദ്ധ പക്ഷിസങ്കേതമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്?
വയനാട്ടിലെ ബ്രഹ്മഗിരി മലയിൽ
85. കേരളത്തിൽ വൈദ്യുത വിതരണം നടത്തുന്ന ഏക മുൻസിപ്പൽ കോർപ്പറേഷൻ?
തൃശൂർ
86. കല്ലടയാർ പതിക്കുന്ന കായൽ?
അഷ്ടമുടിക്കായൽ
87. ഇന്ത്യയിൽ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴ്ന്ന പ്രദേശം?
കുട്ടനാട്
88. കേരളത്തിലെ ആദ്യത്തെ അണക്കെട്ട്?
മുല്ലപ്പെരിയാർ -1895 - ഇടുക്കി
89. ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?
NH 744
90. മാരാമൺ കൺവൻഷൻ നടക്കുന്ന നദീതീരം?
പമ്പ