Questions from ഇന്ത്യൻ ഭരണഘടന

161. ഹൈക്കോടതികൾക്ക് റിട്ട് പുറപ്പെടുവിക്കുന്നതിനുള്ള അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 226

162. Equality Before Law (നിയമത്തിനു മുൻപിൽ എല്ലാവരും സമൻമാരാണ്) എന്ന് പ്രസ്താവിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 14

163. ഉപരാഷ്ട്രപതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 63

164. ബാലവേല നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 24

165. രാഷ്ട്രപതിയുടെ ചുമതല വഹിച്ചിട്ടുള്ള ഏക സുപ്രീം കോടതി ചീഫ് ജസ്റ്റീസ്?

ജസ്റ്റീസ് എം. ഹിദായത്തുള്ള

166. ഒന്നാം കേന്ദ്ര ധനകാര്യ കമ്മീഷൻ നിലവിൽ വന്നത്?

1951

167. കേരളത്തിലെ പ്രഥമ മുഖ്യ വിവരാവകാശ കമ്മീഷണർ?

പാലാട്ട് മോഹൻ ദാസ്

168. കേരള വനിതാ കമ്മിഷനിലെ അംഗസംഖ്യ?

5

169. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും എന്നറിയപ്പെടുന്നത്?

കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)

170. കേരള മനുഷ്യാവകാശ കമ്മിഷന്‍റെ ആദ്യ ചെയർമാൻ?

ജസ്റ്റീസ് എം.എം.പരീത് പിള്ള

Visitor-3942

Register / Login