Questions from ഇന്ത്യാ ചരിത്രം

2081. ബാലഗംഗാധര തിലകനെ 6 വർഷം തടവിൽ പാർപ്പിച്ചിരുന്ന ബർമ്മയിലെ ജയിൽ?

മാൻഡല ജയിൽ

2082. പ്രച്ഛന്ന ബുദ്ധൻ?

ശങ്കരാചാര്യർ

2083. ശ്രീബുദ്ധന്റെ ആദ്യകാല ഗുരു?

അലാര കലാമ

2084. ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത്?

ആഗസ്റ്റ് 9

2085. അമരാവതി;നാഗാർജ്ജുന കോണ്ട; ഗോളി എന്നീ സ്ഥലങ്ങളിൽ ബുദ്ധമത സ്തുഭങ്ങൾ സ്ഥാപിച്ച രാജവംശം?

ശതവാഹന രാജവംശം

2086. ഇന്ത്യൻ ഹൈക്കോർട്ട് നിയമം നിലവിൽ വന്നത്?

1861

2087. ആന്ധ്രജന്മാർ എന്നറിയപ്പെടുന്ന രാജവംശം?

ശതവാഹനൻമാർ

2088. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ മലയാളി?

സി.ശങ്കരൻ നായർ (1897; അമരാവതി സമ്മേളനം)

2089. ഡക്കാൻ നയം നടപ്പിലാക്കിയ മുഗൾ ചക്രവർത്തി?

ഔറംഗസീബ്

2090. മഹാവിഷ്ണുവിന്റെ അവസാനത്തെ അവതാരം?

കൽക്കി

Visitor-3820

Register / Login