Questions from ഇന്ത്യാ ചരിത്രം

2061. ദി ഇന്ത്യൻ സ്ട്രഗിൾ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?

നേതാജി സുഭാഷ് ചന്ദ്രബോസ്

2062. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

വുഡ്സ് ഡെസ്പാച്ച് (1854)

2063. ഗാന്ധിജി ജനിച്ചവിട് അറിയപ്പെടുന്നത്?

കീർത്തി മന്ദിർ

2064. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയം പുറത്തിറക്കിയ രാജവംശം?

കുശാനൻമാർ

2065. അൽ ബലാഗ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

അബ്ദുൾ കലാം ആസാദ്

2066. ബുദ്ധമത പ്രമാണങ്ങൾ പ്രതിപാദിക്കുന്ന " വിനയപീഠിക"; "സൂക്ത പീഠിക" ഇവ ക്രോഡീകരിച്ച ബുദ്ധമത സമ്മേളനം?

ഒന്നാം ബുദ്ധമത സമ്മേളനം [ സ്ഥലം: രാജഗൃഹം; വർഷം: BC 483; അദ്ധ്യക്ഷൻ: മഹാകാശ്യപ ]

2067. ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത്?

അൽബുക്കർക്ക്

2068. ഇന്ത്യയിൽ അവസാനമായി എത്തിയ യൂറോപ്യൻ രാജ്യം?

ഫ്രഞ്ചുകാർ

2069. ഗുലാം ഗിരി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?

ജ്യോതിറാവു ഫൂലെ

2070. ഗുപ്തൻമാരുടെ ഔദ്യോഗിക മുദ്ര?

ഗരുഡൻ

Visitor-3515

Register / Login