Questions from ഇന്ത്യാ ചരിത്രം

1731. വിക്രമാദിത്യൻ എന്നറിയപ്പെട്ടിരുന്ന ഗുപ്ത രാജാവ്?

ചന്ദ്രഗുപ്തൻ Il

1732. വാകാടക വംശ സ്ഥാപകൻ?

വിന്ധ്യ ശക്തി

1733. ഫിറൂസ് ഷാ ബാഹ്മിനി തോൽപ്പിച്ച വിജയനഗര രാജാവ്?

ദേവരായർ I

1734. ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം?

ദോളവീര

1735. 1916 ലെ ലക്നൗ ഉടമ്പടി (കോൺഗ്രസും മുസ്ലിം ലീഗും ഒന്നിച്ച് പ്രവർത്തിക്കും)യുടെ ശില്പി?

ബാലഗംഗാധര തിലകൻ

1736. ഇന്ത്യൻ ധന വികേന്ദ്രീകരണത്തിന്റെ പിതാവ്?

മേയോ പ്രഭു

1737. ഏഷ്യയിലെ ഡച്ചുകാരുടെ ഏറ്റവും വലിയ കോളനി?

ഇന്തോനേഷ്യ

1738. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?

ഗോപാലകൃഷ്ണ ഗോഖലെ

1739. കീഴരിയൂർ ബോംബ് സംഭവത്തിന് നേതൃത്വം നൽകിയത്?

ഡോ.കെ ബി മേനോൻ

1740. തെക്കേ ഇന്ത്യയിലെ ദയാനന്ദൻ എന്നറിയപ്പെടുന്നത്?

രാമലിംഗ അടികൾ

Visitor-3531

Register / Login