Questions from ഇന്ത്യാ ചരിത്രം

1431. "ഇന്നലെ വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു ഇന്നു മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെത്തന്നെയാണ് പഴിക്കേണ്ടത് " ആരുടെ വാക്കുകൾ?

ഡോ.ബി.ആർ.അംബേദ്ക്കർ

1432. ബുദ്ധമത കൃതികൾ രചിക്കപ്പെട്ട ഭാഷ?

പാലി

1433. ഇന്ത്യയിലെ ജാതി വിരുദ്ധ - ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പടുന്നത്?

ജ്യോതിറാവു ഫൂലെ (ഗോവിന്ദറാവു ഫൂലെ)

1434. ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവൽക്കരണത്തിന് നേതൃത്വം നല്കിയ വൈസ്രോയി?

അൽബുക്കർക്ക്

1435. പാക്കിസ്ഥാനിലെ ലാർക്കാനായിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധൂനദിതട പ്രദേശം?

മോഹൻ ജൊദാരോ

1436. ശ്രീലങ്കയിൽ ബുദ്ധമത പ്രചാരണത്തിനായി അശോകൻ അയച്ച പുത്രി?

സംഘമിത്ര

1437. കോൺഗ്രസിനെ മൈക്രോസ്കോപ്പിക് മൈനോറിറ്റി എന്ന് വിളിച്ചത്?

ഡഫറിൻ പ്രഭു

1438. ഗാന്ധിജി 1940 ൽ ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിന് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

കെ. കേളപ്പൻ

1439. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിനായി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യ നിയമം?

റെഗുലേറ്റിംഗ് ആക്റ്റ് (1773)

1440. അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്?

ബാലഗംഗാധര തിലകൻ

Visitor-3092

Register / Login