Questions from മലയാള സിനിമ

61. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ രണ്ടാമത്തെ ചിത്രം?

സ്വയംവരം -( വർഷം:1972)

62. അടൂർ ഭാസിയുടെ യഥാർത്ഥ നാമം?

ഭാസ്കരൻനായർ

63. അരവിന്ദന്‍ സംവിധാനംചെയ്ത പോക്കുവെയില്‍ എന്ന സിനിമയിലെ നായകന്‍?

ബാലചന്ദ്രന്‍ ചുള്ളിക്കാട്

64. മികച്ച ഗായകനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി?

യേശുദാസ് - 1972 ൽ

65. ചാപ്പ' ആരുടെ സിനിമയാണ്?

പി.എ.ബക്കര്‍

66. കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി?

ചിത്രലേഖ (1965 ൽ കുളത്തൂർ ഭാസ്ക്കരൻ നായർ; അടൂർ ഗോപാലകൃഷ്ണൻ എന്നിവർ സ്ഥാപിച്ചു)

67. ഉദയാ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച ആദ്യത്തെ മലയാളചിത്രം?

വെള്ളിനക്ഷത്രം

68. ബാലചന്ദ്രമേനോന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?

സമാന്തരങ്ങൾ -1997 ൽ

69. 2003 ല്‍ ഫ്രാന്‍സിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഷെവലിയര്‍ പട്ടം നേടിയ മലയാള സംവിധായകന്‍?

രാജീവ്‌ അഞ്ചല്‍

70. വൈക്കം മുഹമ്മദ്‌ ബഷീര്‍ തിരക്കഥയെഴുതിയ ആദ്യ സിനിമ?

ഭാര്‍ഗവീനിലയം(നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി; സംവിധാനം : എ.വിന്‍സെന്‍റ്)

Visitor-3592

Register / Login