Questions from മലയാള സിനിമ

51. ഒറ്റ സ്ത്രീ പോലും അഭിനയിക്കാത്ത പ്രശസ്തമായ മലയാള ചിത്രം?

മതിലുകള്‍(അടൂര്‍)

52. അമ്മ അറിയാന്‍' എന്ന സിനിമ സംവിധാനം ചെയ്തത്?

ജോണ്‍ എബ്രഹാം

53. മലയാളത്തിലെ ആദ്യത്തെ ചിത്രം?

വിഗതകുമാരന്‍

54. സംവിധാനത്തിന് ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി?

അടൂർ ഗോപാലകൃഷ്ണൻ - 5 തവണ

55. ഗുജറാത്ത്‌ കലാപത്തിന്‍റെ ഇരയായി മാറിയ പെണ്‍കുട്ടിയുടെ കഥ പറയുന്ന വിലാപങ്ങള്‍ക്കപ്പുറം സംവിധാനം ചെയ്തതാര്?

ടി.വി.ചന്ദ്രന്‍ ( തിരക്കഥ : ആര്യാടന്‍ ഷൗക്കത്ത്)

56. മലയാളത്തിലെ ആദ്യ കളർ ചിത്രം?

കണ്ടം ബെച്ച കോട്ട്

57. സിനിമയാക്കിയ ആദ്യ സാഹിത്യ രചന?

മാർത്താണ്ഡവർമ ( രചന: സി.വി.രാമൻ )

58. ആദ്യമായി ഭരത് അവാര്‍ഡ് നേടിയ നടന്‍?

പി.ജെ.ആന്റണി

59. വെള്ളിനക്ഷത്രം എന്ന സിനിമയുടെ സംവിധായകൻ?

ഫെലിക്സ് ജെ.എച്ച് ബെയിസ്

60. ഓളവും തീരവും' സംവിധാനം ചെയ്തത്?

പി.എന്‍. മേനോന്‍

Visitor-3146

Register / Login