71. മികച്ച ഗായകനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
യേശുദാസ്
72. ഏറ്റവും കൂടുതല്‍ അവാര്‍ഡ് നേടിയ സിനിമ ?
പിറവി (സംവിധാനം: ഷാജി എന്‍ കരുണ്‍)
73. ആദ്യത്തെ പൂര്‍ണ്ണ ഡിജിറ്റല്‍ സിനിമ?
മൂന്നാമതൊരാള്‍
74. പഴശ്ശിരാജ'യില്‍ എടച്ചേന കുങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്?
തമിഴ് നടന്‍ ശരത് കുമാര്‍
75. അറ്റ്‌ലാന്റയില്‍ നടന്ന നൂറു വര്‍ഷത്തെ ലോകസിനിമാ പ്രദര്‍ശനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം?
എലിപ്പത്തായം
76. മികച്ച ഗായികക്കുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി ഗായിക?
എസ് ജാനകി - 1980 ൽ
77. ജെ.സി. ഡാനിയേലിന്‍റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച മലയാള സിനിമ?
സെല്ലുലോയിഡ് (സംവിധാനം : കമൽ )
78. മലയാള സിനിമയുടെ ഗതി മാറ്റി മറിച്ച നീലക്കുയില്‍ എന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്?
ഉറൂബ് (സംവിധാനം: പി.ഭാസ്ക്കരന്‍; രാമു കാര്യാട്ട് )
79. ചെമ്മീനീന്‍റെ കഥ എഴുതിയത്?
തകഴി ശിവശങ്കരപിള്ള
80. മതിലുകൾ എന്ന സിനിമയുടെ കഥ എഴുതിയത്?
വൈക്കം മുഹമ്മദ് ബഷീർ