41. പ്രസിഡന്റിന്‍റെ സ്വര്ണ്ണമെഡല്‍ നേടിയ ആദ്യത്തെ ദക്ഷിണേന്ത്യന്‍ ചലച്ചിത്രം?
രാമുകാര്യാട്ട് സംവിധാനം ചെയ്ത ' ചെമ്മീന്‍'
42. ഷേക്സ്പിയറിന്‍റെ ഒഥല്ലോയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച കളിയാട്ടം സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്?
സുരേഷ് ഗോപി
43. വീട്ടിലേയ്ക്കുള്ള വഴി; സൈറ; ആകാശത്തിന്‍റെ നിറം എന്നി സിനിമകളുടെ സംവിധായകൻ?
ഡോ.ബിജു
44. മലയാളത്തിലെ ഒരു കവിത അതേ പേരില്‍തന്നെ ആദ്യമായി ചലച്ചിത്രമായത്?
രമണന്‍ (ചങ്ങമ്പുഴ)
45. മലയാളത്തിലെ ആദ്യ സിനിമ?
വിഗതകുമാരൻ - 1928 ( സംവിധാനം : നിർമ്മാണം :- ജെ.സി. ഡാനിയേൽ )
46. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനും നായികയുമായി ഒരുമിച്ച് അഭിനയിച്ച് ഗിനസ് ബുക്കിൽ സ്ഥാനം പിടിച്ച മലയാളികൾ ?
പ്രേംനസീറും ഷീലയും - 107 സിനിമകൾ
47. വിഗതകുമാരനി' ലെ നായികയായ റോസിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനുഎബ്രഹാം രചിച്ച നോവല്‍?
നഷ്ടനായിക
48. ഏറ്റവും കൂടുതൽ അന്താരഷ്ട്ര പുരസ്കാരം നേടിയ മലയാള സിനിമ?
പിറവി ( സംവിധാനം: ഷാജി എൻ കരുൺ)
49. മാധ്യമവിദഗ്ധനായ ശശികുമാറിന്‍റെ 'കായാതരണ്‍' എന്ന ചിത്രം ഏതു കഥയെ ആസ്പദമാക്കിയാണ്?
എന്‍.എസ് മാധവന്‍റെ 'വന്മരങ്ങള്‍ വീഴുമ്പോള്‍'
50. കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്ത ' അരിമ്പാറ' യുടെ സംവിധായകന്‍?
മുരളീ മേനോന്‍