Back to Home
Showing 76-100 of 206 results

76. കേരള സർക്കാറിനു വേണ്ടി ഡോക്യുമെന്‍റ്റിയും വീഡിയോ പരിപാടികളും നിർമ്മിക്കുന്ന സ്ഥാപനം?
KSFDC - കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ
77. കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത്?
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി - 1998 ൽ സ്ഥാപിതമായി
78. മികച്ച ഗായകനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
യേശുദാസ്
79. മികച്ച ഗായികക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
പി ലീല
80. മികച്ച ഗാന രചയിതാവിനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
വയലാർ രാമവർമ്മ
81. മികച്ച കഥാകൃത്തിനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
തോപ്പിൽ ഭാസി
82. മികച്ച സംവിധാകനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
വിൻസെന്‍റ്
83. മികച്ച നടനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
സത്യൻ
84. മികച്ച നടിക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
ഷീല
85. മികച്ച ഗായകനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി?
യേശുദാസ് - 1972 ൽ
86. മികച്ച ഗായികക്കുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി ഗായിക?
എസ് ജാനകി - 1980 ൽ
87. മികച്ച ഗാന രചയിതാവിനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി?
വയലാർ രാമവർമ്മ -1972 ൽ
88. ഹോളിവുഡിലെ പ്രശസ്തനായ മലയാളി സംവിധായകൻ?
മനോജ് നെറ്റ് ശ്യാമളൻ
89. മലയാളത്തിലെ ആദ്യ സിനിമാ മാസിക?
സിനിമ
90. ഗാന ഗന്ധർവ്വൻ എന്നറിയപ്പെടന്ന മലയാള പിന്നണി ഗായകൻ?
യേശുദാസ്
91. യേശുദാസിനെ ഗാന ഗന്ധർവ്വൻ എന്ന് വിശേഷിപ്പിച്ചത്?
ജി.ശങ്കരക്കുറുപ്പ്
92. മലയാളത്തിന്‍റെ വാനമ്പാടി എന്നറിയപ്പെടുന്നത്?
കെ.എസ്.ചിത്ര
93. ചേട്ടത്തി എന്ന ചിത്രത്തിൽ അഭിനയിച്ച കവി?
വയലാർ രാമവർമ്മ
94. രുക്മിണി എന്ന ചിത്രത്തിന്‍റെ കഥ രചിച്ചത്?
മാധവിക്കുട്ടി
95. നടൻ മധു അഭിനയിച്ച ഹിന്ദി ചിത്രം?
സാത്ത് ഹിന്ദുസ്ഥാനി
96. ഉമ്മാച്ചു എന്ന സിനിമയുടെ തിരക്കഥാകൃത്ത്?
ഉറൂബ് (പി. സി. കുട്ടികൃഷ്ണൻ )
97. 1989 ൽ കാൻ ചലച്ചിത്രോൽസവത്തിൽ ഗോൾഡൻ ക്യാമറ പുരസ്ക്കാരം നേടിയ മലയാള ചലച്ചിത്രം?
പിറവി ( സംവിധാനം: ഷാജി എൻ കരുൺ )
98. പടയോട്ടം എന്ന സിനിമയ്ക്ക് പ്രേരകമായ ഫ്രഞ്ച് നോവൽ?
ദി കൗണ്ട് ഒഫ് മൊണ്ടി ക്രിസ്റ്റോ (രചന: അലക്സാണ്ടർ ഡ്യൂമ )
99. വാനിറ്റി ഫെയർ; മിസി സിപ്പി മസാല എന്നീ സിനിമകൾ സംവിധാനം ചെയ്തത്?
മീരാ നായർ
100. ദി സിക്സ്ത്ത് സെൻസ്; ദി വില്ലേജ്; അൺ ബ്രേക്കബിൾ എന്നി സിനിമകളുടെ സംവിധായകൻ?
മനോജ് നൈറ്റ് ശ്യാമളൻ

Start Your Journey!