Questions from പൊതുവിജ്ഞാനം

1371. ശുക്രനെ നിരീക്ഷിക്കാനായ് ' വീനസ് എക്സ്പ്രസ്സ് ' എന്ന പേടകം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത് ?

യൂറോപ്യൻ സ്‌പേസ് ഏജൻസി (ഇ.എസ്.എ)

1372. തിരുവനന്തപുരത്ത് ആർട്സ് കോളേജ് 1866 ൽ സ്ഥാപിച്ചത്?

ആയില്യം തിരുനാൾ

1373. ISRO നിലവില്‍ വന്നത്?

1969 ആഗസ്റ്റ് 15 (ബാംഗ്ളൂര്‍)

1374. പോളിയോ പ്രതിരോധ വാക്സിനുകൾ?

സാബിൻ (ഓറൽ); സൾക് (ഇൻജക്ഷൻ)

1375. മഹാഭാഷ്യം രചിച്ചത്?

പതഞ്ജലി

1376. മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗ്ഗം രാജയോഗമാണെന്ന് അഭിപ്രായപ്പെട്ടത്?

ബ്രഹ്മാനന്ദശിവയോഗികള്‍.

1377. രക്തത്തിൽ അങ്ങിയിരിക്കുന്ന പഞ്ചസാര?

ഗ്ലൂക്കോസ്

1378. റോമാക്കാരുടെ പാതാള ദേവന്റെ പേരിൽ അറിയപ്പെടുന്ന കുള്ളൻ ഗ്രഹം?

പ്ലൂട്ടോ

1379. സീസർ ആൻഡ്‌ ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?

ജോർജ് ബർണാർഡ് ഷാ

1380. പ്രകൃതിയിലെ ഏറ്റവും കാഠിന്യമുളള പദാര്‍ഥം?

വജ്രം

Visitor-3950

Register / Login