Questions from ഇന്ത്യാ ചരിത്രം

2091. 1940 തിലെ ആഗസ്റ്റ് ഓഫറിനെ തുടർന്ന് ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിനായി തിരഞ്ഞെടുത്ത ആദ്യ വ്യക്തി?

വിനോബഭാവെ

2092. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത രഥം " കണ്ടെത്തിയ സ്ഥലം?

ദിംബാദ് (ദെയ് മാബാദ്)

2093. "യുദ്ധം ആരംഭിക്കുന്നത് മനുഷ്യന്‍റെ മനസിലാണ്" എന്ന് പറയുന്ന വേദം?

അഥർവ്വവേദം

2094. നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ?

രബീന്ദ്രനാഥ ടാഗോർ (1913)

2095. ആഗാഖാൻ കൊട്ടാരത്തിലെ തടവറയിൽ വച്ച് മരിച്ച ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി?

മഹാദേവ് ദേശായി

2096. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

മഹാദേവ് ദേശായി

2097. ഇന്ത്യയിലെ പിന്നോക്ക സമുദായക്കാർക്ക് പ്രത്യേകനിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തിയ പരിഷ്ക്കാരം?

കമ്മ്യൂണൽ അവാർഡ് (1932)

2098. 1881 ൽ ഫാക്ടറി ആക്റ്റ് പാസ്സാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു

2099. ശ്രീബുദ്ധന്റെ ശിഷ്യൻ?

ആനന്ദൻ

2100. കനൗജ് ; ചൗസാ യുദ്ധങ്ങളിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ അഫ്ഗാൻ നേതാവ്?

ഷേർഷാ

Visitor-3089

Register / Login