Questions from ഇന്ത്യാ ചരിത്രം

1681. ഗാന്ധിജിയുടെ ആദ്യ കേരളം സന്ദർശനം?

1920 ആഗസ്റ്റ് 18 (ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചരണത്തിനായ്)

1682. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്?

ഡബ്ല്യൂ. സി. ബാനർജി

1683. കുത്തബ് മിനാർ പണി കഴിപ്പിച്ചത് ആരുടെ സ്മരണയ്ക്കായാണ്?

ഖ്വാജാ കുത്തബ്ദീൻ ബക്തിയാർ കാക്കി (സൂഫി സന്യാസി )

1684. ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യ അവാർഡ് നേടിയ ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവ്?

സർ. സയ്യിദ് അഹമ്മദ് ഖാൻ

1685. മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന ധീര വിപ്ലവകാരി?

ഝാൻസി റാണി

1686. ബ്രെയിൻ ഡ്രെയിൻ തിയറി ആവിഷ്ക്കരിച്ചത്?

ദാദാഭായി നവറോജി

1687. ശ്രീബുദ്ധന്റെ വളർത്തമ്മ?

പ്രജാപതി ഗൗതമി

1688. ഋഗേ്വേദ കാലഘട്ടത്തിലെ നാണയം?

നിഷ്ക

1689. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത്?

ശ്രീബുദ്ധൻ

1690. ഒവൻ മേരിടിത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വൈസ്രോയി?

ലിട്ടൺ പ്രഭു

Visitor-3568

Register / Login