Questions from ഇന്ത്യാ ചരിത്രം

1581. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം?

സാരാനാഥ് (ഉത്തർ പ്രദേശ്)

1582. ഗിയാസുദ്ദീൻ തുഗ്ലക് സുൽത്താൻപൂർ എന്ന് പേര് മാറ്റിയ നഗരം?

വാറംഗൽ

1583. ലീലാവതി പേർഷ്യൻ ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തത്?

അബുൾ ഫയ്സി

1584. ഇന്ത്യാ വിഭജന സമയത്തെ വൈസ്രോയി?

മൗണ്ട് ബാറ്റൺ പ്രഭു

1585. അശോകൻ സ്വീകരിച്ച ബുദ്ധമത വിഭാഗം?

ഹീനയാന ബുദ്ധമതം

1586. ഷഹീദ് ആന്റ് സ്വരാജ് ഐലന്റ് എന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത്?

ആന്റമാൻ നിക്കോബാർ ഐലന്റ്

1587. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ (INC)കോൺഗ്രസ് പ്രസിഡന്റ്?

പട്ടാഭി സീതാരാമയ്യ

1588. പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത്?

റോബർട്ട് ക്ലൈവ്

1589. 1857ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ചത്?

ജോൺ ലോറൻസ്

1590. പാഗൽ പാദുഷ എന്ന് വിശേഷിപ്പിക്കപ്പെട്ടത്?

മുഹമ്മദ് ബിൻ തുഗ്ലക്

Visitor-3416

Register / Login