Questions from ഇന്ത്യാ ചരിത്രം

1481. കടൽകൊള്ളക്കാരിൽ നിന്നും ഔറംഗസീബ് പിടിച്ചെടുത്ത ദ്വീപ്?

സന്ദീപ് ദ്വീപ്

1482. ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പ്?

സിന്ധ് ഡാക്ക്

1483. ഇന്ത്യയിൽ ആദ്യമായി ജലസേചന പദ്ധതികൾ തുടങ്ങിയ ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

1484. അലക്സാണ്ടർ ഇന്ത്യയിൽ ആദ്യം നിയമിച്ച ജനറൽ?

സെല്യൂക്കസ് നിക്കേറ്റർ

1485. തപാൽ സ്റ്റാമ്പിലൂടെ അദരിക്കപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി?

ചന്ദ്രഗുപ്ത മൗര്യൻ

1486. ഗാന്ധിജി സബർമതിയിൽ ആശ്രമം സ്ഥാപിച്ച വർഷം?

1915 (അഹമ്മദാബാദ്)

1487. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം?

പ്ലാസി യുദ്ധം (1757 ജൂൺ 23)

1488. "അഹം ബ്രഹ്മാസ്മി" എന്ന് പ്രതിപാദിക്കുന്ന ഉപനിഷത്ത്?

ബൃഹദാരണ്യകോപനിഷത്ത്

1489. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ ബ്രിട്ടീഷ് ഓഫീസർ?

ജനറൽ റെജിനാൾഡ് ഡയർ

1490. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്

Visitor-3436

Register / Login