1441. കൃഷ്ണദേവരായരുടെ പണ്ഡിത സദസ്സ്?
അഷ്ടദിഗ്ലങ്ങൾ
1442. ഡാനിഷുകാർ 1620 ൽ ഡാൻസ് ബോർഗ് കോട്ട പണി കഴിപ്പിച്ച സ്ഥലം?
ട്രാൻക്യൂബാർ (തമിഴ്നാട്; ഇപ്പോൾ അറിയപ്പെടുന്നത് : തരങ്കാമ്പാടി)
1443. ബാലഗംഗാധര തിലകൻ ജനിച്ചത്?
രത്നഗിരി (മഹാരാഷ്ട്ര; 1856 ൽ)
1444. സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു?
ഗോപാലകൃഷ്ണ ഗോഖലെ
1445. ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത്?
അൽബുക്കർക്ക്
1446. ഇന്ത്യയിൽ മുഗൾ ഭരണത്തിന് അടിത്തറ പാകിയ യുദ്ധം?
ഒന്നാം പാനിപ്പട്ട് യുദ്ധം (1526)
1447. ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല?
കൽക്കത്ത സർവ്വകലാശാല (1857)
1448. ഗുപ്തൻമാരുടെ ഔദ്യോഗിക ഭാഷ?
സംസ്കൃതം
1449. രണ്ടാം അലക്സാണ്ടർ എന്നറിയപ്പെട്ട ഭരണാധികാരി?
ഡെമിട്രിയസ്
1450. വാസ്കോഡ ഗാമയുടെ കപ്പൽവ്യൂഹത്തിലുണ്ടായിരുന്ന മറ്റ് കപ്പലുകൾ?
സെന്റ് റാഫേൽ & ബെറിയോ