Questions from ഇന്ത്യാ ചരിത്രം

1101. ശ്രീകൃഷ്ണന്‍റെ ജനനത്തേയും കുട്ടിക്കാലത്തേയും കുറിച്ച് വിവരിക്കുന്ന പുരാണം?

ഭാഗവത പുരാണം

1102. ശിവജിയെ ഛത്രപതി യായി അവരോധിച്ചതിലെ സൂത്രധാരൻ?

ഗംഗഭദ്ര

1103. ഭഗവത് ഗീത ബംഗാളി ഭാഷയിലേയ്ക്ക് മൊഴിമാറ്റം ചെയ്തത്?

രാജാറാം മോഹൻ റോയ്

1104. ദ ബുദ്ധ ആന്റ് ദ കാൾ മാക്സ് എന്ന കൃതിയുടെ കർത്താവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

1105. അലക്സാണ്ടറുടെ കുതിര?

ബ്യൂസിഫാലസ്

1106. ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം?

സന്യാസി ഫക്കീർ കലാപം

1107. ഇന്ത്യയിലെ ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പിതാവ്?

വില്യം ബെന്റിക്ക് പ്രഭു

1108. ഋഗ്‌വേദ കാലഘട്ടത്തിലെ പ്രധാന ദൈവം?

ഇന്ദ്രൻ

1109. മറാത്താ സാമ്രാജ്യത്തിന് അന്ത്യം കുറിച്ച യുദ്ധം?

മൂന്നാം പാനിപ്പട്ട് യുദ്ധം (1761 ൽ അഹമ്മദ് ഷാ അബ്ദാലിയും മറാത്തികളും തമ്മിൽ)

1110. സാലുവ വംശസ്ഥാപകൻ?

വീര നരസിംഹൻ

Visitor-3594

Register / Login