Questions from മലയാള സിനിമ

41. മോഹൻലാലിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രങ്ങൾ?

ഭരതം -1991 ലും;വാനപ്രസ്ഥം - 1999

42. 1989 ൽ കാൻ ചലച്ചിത്രോൽസവത്തിൽ ഗോൾഡൻ ക്യാമറ പുരസ്ക്കാരം നേടിയ മലയാള ചലച്ചിത്രം?

പിറവി ( സംവിധാനം: ഷാജി എൻ കരുൺ )

43. സ്വയംവരം;കഥാപുരുഷൻ; മതിലുകൾ; നാലു പെണ്ണുങ്ങൾ; എലിപ്പത്തായം; മുഖാമുഖം; വിധേയൻ; ഒരു പെണ്ണും രണ്ടാണും എന്നി സിനിമകളുടെ സംവിധായകൻ?

അടൂർ ഗോപാലകൃഷ്ണൻ

44. കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത്?

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി - 1998 ൽ സ്ഥാപിതമായി

45. ദി സിക്സ്ത്ത് സെൻസ്; ദി വില്ലേജ്; അൺ ബ്രേക്കബിൾ എന്നി സിനിമകളുടെ സംവിധായകൻ?

മനോജ് നൈറ്റ് ശ്യാമളൻ

46. ചെമ്മീനീന്‍റെ കഥ എഴുതിയത്?

തകഴി ശിവശങ്കരപിള്ള

47. ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡ്‌ ആദ്യമായി നേടിയ മലയാളി?

വയലാര്‍ രാമവര്‍മ്മ(അച്ഛനും ബാപ്പയും )

48. ഒരിടത്തൊരു ഫയൽവാൻ; പെരുവഴിയമ്പലം എന്നി സിനിമകളുടെ സംവിധായകൻ?

പി. പത്മരാജൻ

49. ഫീച്ചര്‍ ; നോണ്‍ഫീച്ചര്‍ സിനിമകള്‍ക്കായി ജോണ്‍ എബ്രഹാം ദേശീയ പുരസ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാര്?

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ്‌ ഇന്ത്യ

50. ജയന്‍റെ യഥാർത്ഥ നാമം?

കൃഷ്ണൻ നായർ

Visitor-3369

Register / Login