11. മലയാളത്തിലെ ആദ്യ സിനിമ?
വിഗതകുമാരൻ - 1928 ( സംവിധാനം : നിർമ്മാണം :- ജെ.സി. ഡാനിയേൽ )
12. ജയരാജ് ആദ്യമായി തിരക്കഥയെഴുതിയ സിനിമ?
ലൗഡ് സ്പീക്കര്‍
13. മഹാകവി കുമാരനാശാന്‍റെ ഒരു കാവ്യം അതേ പേരില്‍ തന്നെ ചലച്ചിത്രമായി പ്രദര്‍ശിക്കപ്പെട്ടു അതിന്‍റെ പേര്?
കരുണ (സംവിധാനം കെ.തങ്കപ്പന്‍ )
14. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ ആദ്യ മലയാളി?
എസ് എൽ പുരം സദാനന്ദൻ ( ചിത്രം: അഗ്നിപുത്രി )
15. സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രം?
ആത്മസഖി
16. 1995 ല്‍ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട മിനി എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ്?
സിനിമാനടന്‍ മധു
17. യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രം?
അച്ഛനും ബാപ്പയും
18. മികച്ച ഗായകനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി?
യേശുദാസ് - 1972 ൽ
19. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായി വാഴ്ത്തപ്പെടുന്ന സിനിമ?
ന്യൂസ്‌പേപ്പര്‍ ബോയ്' (കഥാരചനയും സംവിധാനവും : പി.രാംദാസ്)
20. കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ?
മേരിലാൻഡ് - ( 1952ൽ തിരുവനന്തപുരത്തെ വെള്ളായണിയിൽ പി.സുബ്രമണ്യം സ്ഥാപിച്ചു )