Questions from മലയാള സിനിമ

1. അമ്മ അറിയാന്‍' എന്ന സിനിമ സംവിധാനം ചെയ്തത്?

ജോണ്‍ എബ്രഹാം

2. ചെമ്മീനീന്‍റെ കഥ എഴുതിയത്?

തകഴി ശിവശങ്കരപിള്ള

3. മികച്ച ഗായികക്കുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി ഗായിക?

എസ് ജാനകി - 1980 ൽ

4. ഒടുവില്‍ ഉണ്ണികൃഷ്ണന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രം?

നിഴല്‍ക്കുത്ത്

5. സലാം ബോംബെ; നെയിം സേക്ക്; മൺസൂൺ വെഡ്ഡിഗ് എന്നി സിനിമകളുടെ സംവിധായക ?

മീരാ നായർ

6. മികച്ച ഗായികക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?

പി ലീല

7. മലയാളത്തിലെ ആദ്യ സിനിമ?

വിഗതകുമാരൻ - 1928 ( സംവിധാനം : നിർമ്മാണം :- ജെ.സി. ഡാനിയേൽ )

8. ഗോവന്‍ ചലച്ചിത്ര മേളയില്‍ 'ഗോള്‍ഡന്‍ ലാംപ്ട്രീ' കരസ്ഥമാക്കിയ 'കേള്‍ക്കുന്നുണ്ടോ' എന്ന സിനിമ സംവിധാനം ചെയ്തത്?

ഗീതു മോഹന്‍ദാസ്‌

9. 1989 ൽ കാൻ ചലച്ചിത്രോൽസവത്തിൽ ഗോൾഡൻ ക്യാമറ പുരസ്ക്കാരം നേടിയ മലയാള ചലച്ചിത്രം?

പിറവി ( സംവിധാനം: ഷാജി എൻ കരുൺ )

10. കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്ത ' അരിമ്പാറ' യുടെ സംവിധായകന്‍?

മുരളീ മേനോന്‍

Visitor-3596

Register / Login