Questions from മലയാള സിനിമ

181. ഉമ്മാച്ചു എന്ന സിനിമയുടെ തിരക്കഥാകൃത്ത്?

ഉറൂബ് (പി. സി. കുട്ടികൃഷ്ണൻ )

182. പ്രസിഡന്റിന്‍റെ സ്വര്ണ്ണമെഡല്‍ നേടിയ ആദ്യത്തെ ദക്ഷിണേന്ത്യന്‍ ചലച്ചിത്രം?

രാമുകാര്യാട്ട് സംവിധാനം ചെയ്ത ' ചെമ്മീന്‍'

183. വാസ്തുഹാര' എന്ന സിനിമയുടെ കഥ ആരുടെതാണ്?

സി.വി.ശ്രീരാമന്‍

184. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം?

ബാലൻ (സംവിധാനം: ആർ.എസ്.നെട്ടാണി

185. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാള പിന്നണി ഗായിക?

എസ് ജാനകി (ചിത്രം : ഓപ്പോൾ)

186. 1980 ൽ സ്ഥാപിതമായ കേരള സർക്കാർ ഉടമസ്ഥതയിലുള്ള ഫിലിം സ്റ്റുഡിയോ?

ചിത്രാജ്ഞലി (സ്ഥിതി ചെയ്യുന്നത്: തിരുവല്ലം; തിരുവനന്തപുരം )

187. ജെ.സി. ഡാനിയേലിന്‍റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച മലയാള സിനിമ?

സെല്ലുലോയിഡ് (സംവിധാനം : കമൽ )

188. പശ്ചാത്തല സംഗീതം പൂര്‍ണ്ണമായി ഒഴിവാക്കി നിര്‍മ്മിച്ച മലയാള സിനിമ?

കൊടിയേറ്റം (അടൂര്‍ )

189. 1928 നവംബർ 7 ന് വിഗതകുമാരൻ പ്രദർശിപ്പിച്ച തീയേറ്റർ?

ക്യാപ്പിറ്റോൾ തീയേറ്റർ -തിരുവനന്തപുരം

190. ഡാം 999 എന്ന സിനിമയുടെ സംവിധായകൻ?

സോഹൻ റോയി

Visitor-3105

Register / Login