8791. വാൽനക്ഷത്രങ്ങളുടെ ഉത്ഭവമായി കരുതുന്നത് ?
ഊർത് മേഖല (പ്ലൂട്ടോയ്ക്കുമപ്പുറമുള്ള മേഘ സദൃശ്യമായ വിശാല പ്രദേശം)
8792. ശ്രീലങ്കൻ പ്രസിഡൻട് പദവിയിൽ കൂടുതൽ കാലം ഇരുന്ന വ്യക്തി?
ചന്ദ്രികാ കുമാരതുംഗെ (11 years)
8793. കപ്പൽയാത്രകളിൽ ദിശ കണ്ടു പിടിക്കുവാൻ സഹായിക്കുന്ന ഉപകരണം?
മാരിനേഴ്സ് കോമ്പസ്
8794. ഏതൊക്കെ വർഷങ്ങളിലാണ് കർണാട്ടികയുദ്ധങ്ങൾ നടന്നത്?
1744-1748; 1748-1754; 1756-1763
8795. ഏറ്റവും കൂടുതൽ കാഠിന്യമുള്ള പദാർത്ഥം?
വജ്രം
8796. തിരുവിതാംകൂറിൽ ഉദ്യോഗങ്ങൾക്ക് വിദേശ ബ്രാഹ്മണർക്കുണ്ടായിരുന്ന അമിത പ്രാധാന്യം ഇല്ലാതാക്കാൻ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ 10028 പേർ ഒപ്പിട്ട നിവേദനം - മലയാളി മെമ്മോറിയൽ - ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം?
1891 ജനുവരി 1
8797. ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ രചിച്ചത്?
ആർ.സി. ദത്ത്
8798. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റാവുന്ന ആദ്യ ഇന്ത്യൻ വനിത?
സരോജിനി നായിഡു
8799. . അളവുകളെയും തൂക്കങ്ങളെയുംപറ്റി പഠിക്കുന്ന ശാസ്ത്രശാഖ?
മെട്രോളജി
8800. ലോകത്തിൽ ഏറ്റവും വലിയ പഴം തരുന്ന സസ്യം?
പ്ളാവ്