Questions from പൊതുവിജ്ഞാനം

661. മസ്തിഷ്കത്തിലേയ്ക്കുള്ള രക്തകുഴലുകൾ പൊട്ടുന്നതിന്‍റെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം?

സെറിബ്രൽ ഹെമറേജ്

662. ലക്ഷദ്വീപിലെ ഏറ്റവും തെക്കേയറ്റത്തുള്ള ദ്വീപ്?

മിനിക്കോയ്

663. പാമ്പാരും പാമ്പാറിന്‍റെ പോഷക നദിയായ തേനാറും തമിഴ്നാട്ടില്‍ വച്ച് സംഗമിച്ചുണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷകനദി?

അമരാവതി.

664. കുമ്പളങ്ങി സ്ഥിതി ചെയ്യുന്ന ജില്ല?

എറണാകുളം

665. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണുവാൻ സാധിക്കാത്ത അവസ്ഥ?

ദീർഘദൃഷ്ടി (ഹൈപർ മെട്രോപിയ)

666. ഭുമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ലോഹ മൂലകത്തിന്‍റെ പേര് എന്താണ്?

അലൂമിനിയം

667. കാർബ്ബൺ 14 ഡേറ്റിംഗ് കണ്ടുപിടിച്ചത്?

വില്യാർഡ് ലിബി

668. വൈദ്യശാസ്ത്രത്തിന്‍റെ പിതാവ്?

ഹിപ്പോക്രാറ്റസ്

669. തിലോത്തമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

670. മലബാര്‍ കലാപത്തിന്‍റെ ഭാഗമായ വാഗണ്‍ ട്രാജഡി നടന്നത്?

1921 നവംബര്‍ 10

Visitor-3715

Register / Login