Questions from പൊതുവിജ്ഞാനം

671. ബ്രസീൽ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്?

നാഷണൽ കോൺഗ്രസ്

672. മാർഷ് ഗ്യാസ് [ ചതുപ്പ് വാതകം ] എന്നറിയപ്പെടുന്നത്?

മീഥേൻ

673. മിതമായി ജലം ലഭിക്കുന്ന സ്ഥലങ്ങളിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്നപേര്?

മീസോഫൈറ്റുകൾ

674. മൃഗങ്ങളുടെ രാജാവ്?

സിംഹം

675. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?

പത്തനംതിട്ട

676. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ്?

മലപ്പുറം

677. കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?

തലപ്പാടി

678. കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ്?

കുറുവാ ദ്വീപ് (കബനി നദിയിൽ; വയനാട്)

679. കേരളത്തിലെ വള്ളംകളി സീസൺ ആരംഭിക്കുന്നത് ഏത് വള്ളംകളി മത്സരത്തോടെയാണ്?

ചമ്പക്കുളം മൂലം വള്ളംകളി

680. ലിബിയയുടെ നാണയം?

ലിബിയൻ ദിനാർ

Visitor-3153

Register / Login