Back to Home
Showing 12776-12800 of 15554 results

12776. വിറ്റാമിൻ ബി3-ൻറെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം?
പെല്ലഗ്ര
12777. രക്തസമ്മർദ്ദം; പ്രമേഹം തുടങ്ങിയ രോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യമൊരുക്കുന്ന കുടുംബശ്രീയുടെ പദ്ധതി?
സാന്ത്വനം
12778. മലബാർ മേഖലയിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങളും ചൂഷണത്തിനുമെതിരെ കോട്ടയം കേരളവർമ്മ പഴശ്ശിരാജയുടെ നേത്രുത്വത്തിൽ നടന്ന പോരാട്ടമാണ്?
പഴശ്ശി കലാപങ്ങൾ.
12779. ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം?
1793 - 1797
12780. രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം?
1800 - 1805
12781. പഴശ്ശി കലാപത്തിൽ പഴശ്ശിയുടെ സഹയാത്രികനായിരുന്നത് ആരാണ്?
എടചേന കുങ്കൻ.
12782. പഴശ്ശിയെ സഹായിച്ച കുറിച്യർ നേതാവ് ആരാണ്?
തലയ്ക്കൽ ചന്തു.
12783. തലയ്ക്കൽ ചന്തുവിൻറെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
പനമരം
12784. പഴശ്ശി കലാപ സമയത്തെ മലബാർ സബ് കളക്ടർ ആരായിരുന്നു?
തോമസ്‌ ഹർവെ ബാബർ
12785. പഴശ്ശി കലാപം പ്രമേയമാക്കിയ ചലച്ചിത്രം?
കേരളവർമ്മ പഴശ്ശിരാജ
12786. കേരളവർമ്മ പഴശ്ശിരാജ എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്?
ഹരിഹരൻ
12787. പഴശ്ശിരാജ ജീവത്യാഗം ചെയ്ത വർഷം?
1805 നവംബർ 30
12788. പഴശ്ശിയുടെ യുദ്ധഭൂമി?
പുരളിമല [ ബ്രഹ്മഗിരി കുന്നുകളുടെ ഭാഗം ]
12789. പഴശ്ശി വിപ്ലവം അടിച്ചമർത്തിയത്?
കേണൽ ആർതർ വെല്ലസ്ലി
12790. പഴശ്ശി രാജയെ 'കേരളസിംഹം' എന്ന് വിശേഷിപ്പിച്ചത്?
സർദാർ.കെ.എം.പണിക്കർ
12791. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
മാനന്തവാടി
12792. പഴശ്ശിമ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ?
ഈസ്റ്റ്‌ ഹിൽസ്; കോഴിക്കോട്
12793. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് എവിടെ?
വളപട്ടണം പുഴ; കണ്ണൂർ
12794. പഴശ്ശി കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെ?
മട്ടന്നൂർ
12795. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
ശ്രീകാര്യം
12796. കേരളപ്പിറവി ദിനം?
നവംബർ 1
12797. സാലിസ്ബറിയുടെ പുതിയ പേര്?
ഹരാരെ
12798. ലെനിൻ ഗ്രാഡിന്‍റെ പുതിയ പേര്?
സെന്‍റ് പീറ്റേഴ്സ് ബർഗ്ഗ്
12799. കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം?
മണ്ണുത്തി വെള്ളാനിക്കര
12800. കേരഫെഡിന്‍റെ ആസ്ഥാനം?
തിരുവനന്തപുരം

Start Your Journey!