Questions from പൊതുവിജ്ഞാനം

5081. അധിവർഷം (Leap Year ) എന്ന ആശയം ആദ്യം അവതരിപ്പിച്ച കലണ്ടർ?

ജൂലിയന്‍ കലണ്ടർ

5082. പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്?

വള്ളത്തോൾ

5083. മഴമംഗലത്ത് നാരായണൻ എത് കൊച്ചി രാജാവിന്‍റെ സദസ്സിലെ പ്രമുഖ കവി ആയിരുന്നു?

കേശവ രാമവർമ്മ

5084. സംഘടനയാണ് തന്‍റെ ദേവനും ദേവിയും എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ?

മന്നത്‌ പത്മനാഭൻ

5085. വിവാദമായ 'വില്ലുവണ്ടി യാത്ര’ നടത്തിയ നവോത്ഥാന നായകന്‍?

അയ്യങ്കാളി

5086. സവർണ്ണ ഹിന്ദുക്കൾക്കെതിരായ സമരത്തിന്‍റെ ഭാഗമായി മനുസ്മ്രുതി കത്തിച്ച നേതാവ്?

ബി.ആർ. അംബേദ്ക്കർ

5087. ആടലോടകം - ശാസത്രിയ നാമം?

അഡാത്തോഡ വസിക്കനീസ്

5088. ഭൂട്ടാന്‍റെ ഔദ്യോഗിക മതം?

വജ്രയാന ബുദ്ധമതം

5089. 1930 ൽ ഉർ നഗരം ഖനനം ചെയ്തെടുക്കാൻ നേതൃത്വം നല്കിയ പുരാവസ്തു ഗവേഷകൻ?

ലിയോണാർഡ് വൂളി

5090. വ്യാഴഗ്രഹത്തെക്കുറിച്ചു പഠിക്കുവാനായി നാസ വിക്ഷേപിച്ച പേടകം ?

ഗലീലിയോ (1989)

Visitor-3557

Register / Login