Questions from പൊതുവിജ്ഞാനം

4921. ചന്ദ്രയാന്റെ വിക്ഷേപണ സമയത്ത് വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടർ?

ഡൊ.കെ .രാധാകൃഷ്ണൻ

4922. VAT നടപ്പിലാക്കിയ ആദ്യ രാജ്യം?

ഫ്രാൻസ്

4923. കണ്ണിന്‍റെ ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്?

ബൈഫോക്കൽ ലെൻസ്

4924. സസ്യങ്ങളിൽ വേര് വലിച്ചെടുക്കുന്ന ജലവും ലവണങ്ങളും എല്ലാ ഭാഗത്തും എത്തിക്കുന്നത്?

സൈലം

4925. ആലത്തൂർ സ്വാമികൾ എന്നറിയപ്പെടുന്നത്?

ബ്രഹ്മാന്ദ ശിവയോഗി

4926. ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം?

ചന്ദ്രൻ

4927. തിരുവിതാംകൂറിൽ മരച്ചീനി ക്രുഷി പ്രോത്സാഹിപ്പിച്ച രാജാവ്?

വിശാഖം തിരുനാൾ

4928. ക്ഷേത്രപ്രവേശന വിളംബരത്തിൽ ഒപ്പുവച്ച രാജാവ്?

ശ്രീചിത്തിര തിരുനാൾ

4929. പ്രാചീന തമിഴ് സാഹിത്യം എന്നത് എന്തു പേരിലാണ് അറിയപ്പെടുന്നത്?

സംഘകൃതികൾ

4930. ‘മണിമാല’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

Visitor-3131

Register / Login