4461. താഴെപ്പറയുന്നവയില്‍ നമ്പൂതിരി നവോത്ഥാനവുമായി ബന്ധപ്പെട്ട നാടകം ഏതാണ്?
തൊഴില്‍ കേന്ദ്രത്തിലേക്ക്
4462. മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്തത്?
1895 ഒക്ടോബർ 11 ന് മദ്രാസ് പ്രഭുവായിരുന്ന വെൻലോക്ക് പ്രഭു
4463. ഏത് വൈറ്റമിന്‍റെ കുറവ് മൂലമാണ് സ്ക്കർവ്വി എന്ന രോഗം ഉണ്ടാകുന്നത്?
വൈറ്റമിൻ സി
4464. ഇന്ത്യയിൽ ആകെ ഉത്പാദിപ്പിക്കുന്ന കുരുമുളകിന്‍റെ എത്ര ശതമാനമാണ് കേരളം ഉത്പാദിപ്പിക്കുന്നത്?
95
4465. കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം?
ശാസ്താംകോട്ട
4466. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ച്?
മുഴപ്പിലങ്ങാട് ബീച്ച്
4467. ഹൃദയമിടിപ്പ് ഒരു മിനിറ്റിൽ ശരാശരി 100 ൽ കൂടുതൽ ആകുന്ന അവസ്ഥ?
ടാക്കി കാർഡിയ
4468. "Zero" ഇല്ലാത്ത സംഖ്യാ സമ്പ്രദായം?
റോമന്‍ സമ്പ്രദായം
4469. മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം?
1948 ജനുവരി 30
4470. ദ്രവ്യത്തിന്റെ ക്വാർക്ക് മോഡൽ കണ്ടെത്തിയ ശാസ്ത്രജ്ഞർ?
മുറെ ജെൽമാൻ & ജോർജ്ജ് സ്വിഗ്