3431. മാമാങ്കത്തിന് ചാവേറുകളെ അയച്ചിരുന്നത്?
വള്ളുവക്കോനാതിരി
3432. പ്രകാശത്തിന്‍റെ നേർക്ക് വളരാനുള്ള സസ്യങ്ങളുടെ പ്രവണത?
ഫോട്ടോ ട്രോപ്പിസം(Phototropism)
3433. ശങ്കരാചാര്യരുടെ ശിഷ്യർ?
പത്മപാദർ; ഹസ്താമലകൻ; ആനന്ദഗിരി (തോടകൻ); സുരേശ്വരൻ
3434. റോസെറ്റ ഭ്രമണം ചെയ്തു തുടങ്ങിയ വാൽനക്ഷത്രം?
67 പി / ചുരിയുമോ ഗരസിമിങ്കേ
3435. ഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിച്ചിരിക്കുന്ന മലയാളി?
ബാരിസ്റ്റര്‍ ജി.പി.പിള്ള
3436. ആഫ്രിക്കയിലെ ഏറ്റവും പഴയ റിപ്പബ്ലിക്?
ലൈബീരിയ
3437. സസ്യങ്ങളുടെ ഗന്ധം ; പൂമ്പൊടി എന്നിവയിൽ നിന്നുണ്ടാകുന്ന അലർജി?
ഹേ ഫിവർ
3438. ബ്രട്ടൺ വുഡ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യാക്കാർ?
ആർ. കെ. ഷൺമുഖം ഷെട്ടി & സി.ഡി. ദേശ്മുഖ്
3439. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം?
ശുക്രൻ (Venus)
3440. കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ്?
ടിന്‍ അമാല്‍ഗം