Questions from പൊതുവിജ്ഞാനം

3061. കുഞ്ഞുങ്ങൾക്ക് ആദ്യമായി കണ്ണുനീർ ഉണ്ടാകുന്നത് എപ്പോൾ?

ജനിച്ച് മൂന്നാഴ്ച പ്രായമാകുമ്പോൾ

3062. Greater Exhava Association എന്ന സംഘടനയുടെ സ്ഥാപകൻ?

ഡോ.പൽപ്പു

3063. എഴുത്തച്ചന്‍റെ ജന്മസ്ഥലം?

തുഞ്ചൻ പറമ്പ് (തിരൂർ)

3064. അലൂമിനിയം ആദ്യമായി വേര്‍തിരിച്ച ശാസ്തജ്ഞന്‍?

ഹാന്‍സ് ഈസ്റ്റേര്‍ഡ്

3065. മന്നത്ത് പത്മനാഭന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായ വര്‍ഷം?

1947

3066. യൂറോപ്യൻ യൂണിയന്റെ ഗതി നിർണ്ണയ ഉപഗ്രഹം?

ഗലീലിയോ

3067. പ്രായം കൂടുംതോറും ലെൻസിന്‍റെ ഇലാസ്തികത കുറയുന്ന അവസ്ഥ?

പ്രസ്സ് ബയോപ്പിയ

3068. പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

കൊല്ലം ജില്ലയില്‍

3069. കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല?

ആലപ്പുഴ

3070. Rh ഘടകം ഇല്ലാത്ത രക്തഗ്രൂപ്പ് അറിയപ്പെടുന്നത്?

നെഗറ്റീവ് ഗ്രൂപ്പ് (-ve group )

Visitor-3772

Register / Login