Questions from പൊതുവിജ്ഞാനം

271. യൂറോപ്യൻ യൂണിയന്‍റെ 28 മത്തെ അംഗരാജ്യം?

ക്രൊയേഷ്യ - 2013 ജൂലൈ 1 ന്

272. കൊസാവോ ഗാന്ധി എന്നറിയപ്പെടുന്നത്?

ഇബ്രാഹീം റുഗ്വേവ

273. മഹാകവി ഉള്ളൂരി‍ സ്മാരകം?

ജഗതി (തിരുവനന്തപുരം)

274. കേരളാ മോപ്പസാങ്ങ് എന്നറിയപ്പെടുന്നത്?

തകഴി ശിവശങ്കരപ്പിള്ള

275. ലെനിൻ അന്തരിച്ച വർഷം?

1924 ജനുവരി 21

276. വിറ്റാമിൻ എ യുടെ പ്രോവിറ്റാമിനാണ്?

ബീറ്റാ കരോട്ടിൻ

277. ഡ്രൂക്ക് എയർ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഭൂട്ടാൻ

278. ജപ്പാൻജ്വരത്തിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വാക്സിൻ?

ജെൻവാക്

279. ദൈവം സർവ്വവ്യാപിയാണ് ഞാൻ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തിൽ പോകാറില്ല ക്ഷേത്രമാണ് അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം ഇത് ആരുടെ വാക്കുകളാണ്?

സ്വാമി ആനന്ദ തീർത്ഥൻ

280. താഷ്കന്റ് കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾ?

ഇന്ത്യ; പാകിസ്ഥാൻ

Visitor-3896

Register / Login