2541. ഇലകളുടെ പുറം ഭാഗത്ത് മെഴുക്പോലുള്ള ആവരണം അറിയപ്പെടുന്നത്ഏത് പേരിൽ?
ക്യുട്ടിക്കിൾ
2542. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വത്തിനു വേണ്ടി പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ സംഘടന?
G4 ( ഇന്ത്യ; ബ്രസീൽ; ജപ്പാൻ; ജർമ്മനി )
2543. ഏറ്റവും കൂടുതൽ തവണ അമേരിക്കൻ പ്രസിഡന്‍റ് ആയിരുന്നത്?
ഫ്രാങ്ക്ളിൻ ഡി റൂസ്‌വെൽറ്റ് (4 തവണ)
2544. വേപ്പ് - ശാസത്രിയ നാമം?
അസഡിറാക്ട ഇൻഡിക്ക
2545. കാമറൂണിന്‍റെ തലസ്ഥാനം?
യവോണ്ടെ
2546. പഴശ്ശിരാജാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
ഈസ്റ്റ്ഹിൽ (കോഴിക്കോട്)
2547. ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി?
പാമ്പാര്‍
2548. സൂര്യൻ അസ്തമിക്കാത്ത രാജ്യം എന്നറിയപ്പട്ടിരുന്നത്?
ബ്രിട്ടൺ
2549. അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തിനുള്ള പ്രധാന കാരണം എന്തായിരുന്നു?
അടിമത്തം നിർത്തലാക്കുന്ന നിയമത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ
2550. ദക്ഷിണ കേരളത്തിലെ ഗുരുവായൂർ എന്നറിയപ്പെടുന്നത്?
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം