Questions from പൊതുവിജ്ഞാനം

161. ഏതു ബില്ലിന്‍റെ കാര്യത്തിലാ ണ് രാജ്യസഭയ്ക്ക് തീരെ അധികാ രങ്ങൾ ഇല്ലാത്തത്?

മണിബില്ല്

162. "മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പക്ഷെ എല്ലായിടത്തും അവൻ ചങ്ങലയിലാണ്" ഇത് പറഞ്ഞതാര്?

റൂസ്സോ

163. നോബൽ സമ്മാന ജേതാവായ റഷ്യൻ കവി?

ജോസഫ് ബ്രോഡ്സ് കി

164. ഹൈടെക് സിറ്റി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരം?

ഹൈദരാബാദ്

165. ഉപ്പുവെള്ളത്തിൽ വളരുന്ന സസ്യങ്ങൾ?

ഹാലോഫൈറ്റുകൾ

166. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം?

ഇന്ത്യ

167. ‘വില കുറഞ്ഞ മനുഷ്യൻ’ എന്ന നാടകം രചിച്ചത്?

എസ്.എൽ പുരം സദാനന്ദൻ

168. കേരളത്തില്‍ വനമ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ഗവി (പത്തനംതിട്ട)

169. ദ്രാവകാവസ്ഥയിലുള്ള അലോഹം?

ബ്രോമിൻ

170. ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

അമ്പലവയല്‍ (വയനാട്)

Visitor-3872

Register / Login