Questions from പൊതുവിജ്ഞാനം

1651. ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാർശ നൽകിയത് ആരുടെ നേതൃത്വത്തിലുളള സമിതി ആയിരുന്നു ?

ബൽവന്ത് റായ് മേത്ത

1652. ‘പാണ്ഡവപുരം’ എന്ന കൃതിയുടെ രചയിതാവ്?

സേതു

1653. സൂര്യനിൽ നിന്നും അകലങ്ങളിലേക്ക് 100 കി/സെക്കന്‍റ് വേഗതയിൽ എറിയപ്പെടുന്ന അയോണീകരിക്കപ്പെട്ട ചൂടുമേഘങ്ങൾ?

സോളാർ ഫ്ളെയേർസ് (Solar Flares)

1654. കേരളത്തിലെ ഏറ്റവും വലിയ കോട്ട?

ബേക്കൽ കോട്ട

1655. 2016 ലെ G- 20 ഉച്ചകോടി യുടെ വേദി?

Hangzhou - ചൈന

1656. എറണാകുളത്തെ വൈപ്പിനുമായി ബന്ധിക്കുന്ന പാലം?

ഗോശ്രീ പാലം

1657. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു?

കാൽസ്യം ഓക്സലൈറ്റ്.

1658. ഹീനയാനം; മഹായാനം എന്നിവ ഏതുമതത്തിലെ രണ്ടു പ്രധാന വിഭാഗങ്ങളാണ്?

ബുദ്ധമതത്തിലെ

1659. നെഹൃട്രോഫി വള്ളംകളി നടക്കുന്ന കായൽ?

പുന്നമട കായൽ

1660. വിശപ്പ് അനുഭവപ്പെടാൻ സഹായിക്കുന്ന ഹോർമോൺ?

ഗ്രെലിൻ

Visitor-3136

Register / Login