Questions from പൊതുവിജ്ഞാനം

15201. മൗലിക അവകാശങ്ങൾ നിഷപ്രഭമാകുന്നത് എപ്പോൾ ?

അടിയന്തരാവസ്ഥക്കാലത്ത്

15202. എലിപ്പനി രോഗത്തിന് കാരണമായ ബാക്ടീരിയ?

ലെപ്റ്റോസ് പൈറ ഇക്ട്രോ ഹെമറേജിയ

15203. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?

പി. കെ. ത്രേസ്യ

15204. മുട്ടത്തോടിന്‍റെ രാസ സംയുക്തം?

കാൽസ്യം കാർബണേറ്റ്

15205. റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ഇന്ധനം?

ലിക്വിഡ് ഹൈഡ്രജൻ

15206. കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്ന് അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

15207. ‘നിജാനന്ദവിലാസം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

15208. സാമൂതിരിയുടെ അടിയന്തിരം അറിയപ്പെട്ടിരുന്നത്?

തിരുവന്തളി

15209. ഗോപിനാഥ് മുതുകാടിന്‍റെ മാജിക് പ്ലാനറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം?

കഴക്കൂട്ടം

15210. പകർച്ചവ്യാധികളെ ക്കുറിച്ചുള്ള പഠനം?

എപ്പി ഡെമിയോളജി

Visitor-3279

Register / Login