Questions from പൊതുവിജ്ഞാനം

14611. തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ച ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി (1925 ലെ നായർ ആക്ട് പ്രകാരം)

14612. മതനവീകരണ പ്രസ്ഥാനത്തിന്‍റെ പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത്?

ജോൺ വൈക്ലിഫ്

14613. നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം?

സ്ട്രോബിലാന്തസ് കുന്തിയാന

14614. ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്ത ഘടനയുമുള്ള സംയുക്തങ്ങൾ?

ഐസോമർ

14615. കടലാമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട് ജില്ലയിലെ കടപ്പുറം?

കോളാവി കടപ്പുറം.

14616. സൺഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ D

14617. പെട്രോളിന്‍റെ ഗുണം പ്രസ്താവിക്കുന്ന യൂണിറ്റ്?

ഒക്ടേൻ നമ്പർ

14618. തപ്പെട്ടി കൂടിന്‍റെ വശത്ത് പുരട്ടുന്ന ആന്റിമണി സംയുക്തം?

ആന്റിമണി സൾഫൈഡ് [ സ്റ്റീബ്നൈറ്റ് ]

14619. ന്യക്ലിയസിലെ പ്രോട്ടോൺ; ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത് ?

ആറ്റോമി‌ക മാസ്.

14620. ചേന മുറിക്കുമ്പോൾ ചൊറിച്ചിലിന് കാരണമായ രാസവസ്തു?

കാത്സ്യം ഓക്സലേറ്റ്

Visitor-3157

Register / Login