Questions from പൊതുവിജ്ഞാനം

1051. ‘എന്‍റെ പൂർവ്വകാല സ്മരണകൾ’ എന്ന കൃതി രചിച്ചത്?

എ.കെ ഗോപാലൻ

1052. വേലുത്തമ്പി ദളവയ്ക്ക് ശേഷം തിരുവിതാംകൂറിൽ ദിവാനായത്?

ഉമ്മിണി തമ്പി

1053. വാൽനക്ഷത്രങ്ങളുടെ ഉത്ഭവമായി കരുതുന്നത് ?

ഊർത് മേഖല (പ്ലൂട്ടോയ്ക്കുമപ്പുറമുള്ള മേഘ സദൃശ്യമായ വിശാല പ്രദേശം)

1054. മസ്തിഷ്ക്കത്തെ ബാഹ്യക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ദ്രവം?

സെറിബ്രോസ്പൈനൽ ദ്രവം

1055. തിരുവിതാംകൂറിൽ മരച്ചീനി കൃഷി പ്രോത്സാഹിപ്പിച്ച ഭരണാധികാരി?

വിശാഖം തിരുനാൾ രാമവർമ്മ

1056. ചൈനയിലെ ആദ്യ സാമ്രാജ്യം?

ചിൻ സാമ്രാജ്യം ( സ്ഥാപകൻ: ഷിഹ്വാങ്തി- BC 221)

1057. വെല്ലിംഗ്ടൺ ദ്വീപിലെ റോബിൻസൺ ക്രൂസോ എന്നറിയപ്പെടുന്നത്?

റോബർട്ട് ബ്രിസ്റ്റോ

1058. ജീവകങ്ങൾ കണ്ടുപിടിച്ചത്?

കാസിമർ ഫങ്ക്

1059. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

അസറ്റിക് ആസിഡ്

1060. രാജ്യസഭയുടെ അദ്ധ്യക്ഷൻ ആര്?

ഉപരാഷട്രപതി

Visitor-3939

Register / Login