Back to Home
Showing 676-700 of 810 results

676. മലയാളത്തിലെ ആദ്യ ദിനപത്രം?
രാജ്യസമാചാരം
677. മലയാളത്തിലെ ആദ്യ നോവല്‍?
കുന്ദലത (അപ്പു നെടുങ്ങാടി)
678. ലക്ഷണയുക്തമായ ആദ്യ മലയാള നോവല്‍?
ഇന്ദുലേഖ (ഒ.ചന്തുമേനോന്‍ )
679. ഏറ്റവും വലിയ മലയാള നോവല്‍?
അവകാശികള്‍ (വിലാസിനി)
680. മലയാളത്തിലെ ആദ്യത്തെ അപസര്‍പ്പക നോവല്‍?
ഭാസ്കരമേനോന്‍ (രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍ )
681. സിനിമയാക്കിയ ആദ്യ മലയാള നോവല്‍?
മാര്‍ത്തണ്ഡവര്‍മ്മ (സി.വി. രാമന്‍പിള്ള)
682. മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവല്‍?
പറങ്ങോടീ പരിണയം (കിഴക്കേപ്പാട്ട് രാമന്‍ കുട്ടിമേനോന്‍)
683. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യ ഇംഗ്ലീഷ് നോവല്‍?
പില്‍ഗ്രിംസ് പ്രോഗ്രസ്സ് (ജോണ്‍ ബനിയന്‍ )
684. മലയാളത്തിലെ ആദ്യത്തെ സംഗീത നാടകം?
സംഗീത നൈഷധം (ടി.സി.അച്യുതമേനോന്‍ )
685. സംസ്കൃത നാടകങ്ങള്‍ക്ക് മലയാളത്തിലുണ്ടായ ആദ്യ ഗദ്യവിവര്‍ത്തനം?
ദൂതവാക്യം
686. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം?
രാമചന്ദ്രവിലാസം (അഴകത്ത് പത്മനാഭക്കുറുപ്പ് )
687. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?
ഉണ്ണിനീലിസന്ദേശം
688. ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കി മലയാളത്തിലുണ്ടായ ആദ്യത്തെ കാവ്യം?
കൃഷ്ണഗാഥ (ചെറുശ്ശേരി )
689. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം?
വര്‍ത്തമാനപുസ്തകം അഥവാ റോമായാത്ര (പാറേമാക്കില്‍ തോമാക്കത്തനാര്‍ )
690. ആദ്യത്തെ ആധികാരിക മലയാള വ്യാകരണ ഗ്രന്ഥം?
കേരളപാണിനീയം (എ.ആര്‍.രാജരാജവര്‍മ്മ)
691. മലയാളത്തിലെ ഉപന്യാസ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?
കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്‍
692. മലയാളത്തില്‍ ആദ്യമായി നിഘണ്ടു തയ്യാറാക്കിയതാര്?
ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്
693. ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ മലയാള കൃതി?
ഓടക്കുഴല്‍ (ജി. ശങ്കരക്കുറുപ്പ് )
694. മലയാള ലിപികള്‍ ഉപയോഗിച്ച് അച്ചടിച്ച ആദ്യ പുസ്തകം?
ഹോര്‍ത്തുസ് മലബാറിക്കസ് (ഹെന് റിക് എഡ്രിയല്‍ വാന്‍ റീഡ് എന്ന ഡച്ച് ഭരണാധികാരി)
695. മലയാളലിപിയില്‍ പൂര്‍ണ്ണമായും പുറത്തു വന്ന ആദ്യ മലയാളകൃതി?
സംക്ഷേപവേദാര്‍ത്ഥം (ഇറ്റലിക്കാരനായ ക്ലമണ്ട് പിയാനിയോസ്)
696. കേരളത്തില്‍ ആദ്യമായി മലയാളം അച്ചടി നടന്ന പ്രസ്സ്?
സി.എം.എസ്സ്. പ്രസ്സ് (കോട്ടയം)
697. മലയാളത്തിലെ ആദ്യ ചെറുകഥയായി പരിഗണിക്കുന്ന കൃതി?
വാസനാവികൃതി (വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍ )
698. മലയാളത്തില്‍ ആദ്യമായുണ്ടായ വിജ്ഞാന കോശം?
വിജ്ഞാനം (ബാലന്‍ പബ്ലിക്കേഷന്‍സ് )
699. വ്യാസമഹാഭാരതം പൂര്‍ണ്ണമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത മഹാകവി?
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
700. ഭക്തകവി എന്നറിയപ്പെടുന്ന പ്രാചീന മലയാള കവി?
പൂന്താനം

Start Your Journey!