Questions from പൊതുവിജ്ഞാനം

6181. എഴുത്തച്ഛന്‍ പുരസ്കാരം ആദ്യമായി ലഭിച്ചത് ആര്‍ക്കാണ്?

ശൂരനാട് കുഞ്ഞന്‍ പിള്ള

6182. സിമന്റ് എന്നത് രാസപരമായി എന്താണ്?

കാത്സ്യം അലുമിനേറ്റുകളുടെയും കാത്സ്യം സിലിക്കേറ്റുകളുടെയും മിശ്രിതം

6183. സി.പി. രാമസ്വാമി അയ്യറെ വധിക്കാൻ ശ്രമിച്ച വ്യക്തി?

കെ.സി.എസ് മണി

6184. ആദ്യത്തെ പബ്ലിക്ക് ലൈബ്രറി (1829) സ്ഥാപിതമായ നഗരം?

തിരുവനന്തപുരം

6185. പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?

കരിമണ്ണ്

6186. കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?

നെയ്യാർ

6187. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യം കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാന പണ്ടകശാല?

അഞ്ചുതെങ്ങ്

6188. Ayyankali A Dalit Leader of organic protest എന്ന കൃതി രചിച്ചത്?

എം നിസാർ & മീന കന്തസ്വാമി

6189. ‘ഹരിപഞ്ചാനൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ധർമ്മരാജാ

6190. ‘ദൈവത്തിന്‍റെ വികൃതികൾ’ എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

Visitor-3840

Register / Login