Questions from പൊതുവിജ്ഞാനം

4851. നായർ ഭ്യത്യജനസംഘം എന്ന പേരു നിർ ദ്ദേശിച്ചത്?

കെ.കണ്ണൻ മേനോൻ നായർ

4852. ശീതസമരം അവസാനിക്കാനുണ്ടായ പ്രധാന കാരണം?

USSR ന്‍റെ തകർച്ച (1991)

4853. റോമിലെ ആദ്യ ചക്രവർത്തി?

ഒക്ടോവിയസ് (അഗസ്റ്റസ് )

4854. അസ്ഥിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

ഓസ്റ്റിയോളജി

4855. ശങ്കരാചാര്യരുടെ "ശിവാനന്ദലഹരി"യിൽ പരാമർശമുള്ള ചേരരാജാവ്?

രാജശേഖരവർമ്മ

4856. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന മുനിസിപ്പാലിറ്റി?

ചെങ്ങന്നൂർ

4857. കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?

സർദാർ കെ. എം. പണിക്കർ

4858. ഏറ്റവും ചെറിയ ശ്വേത രക്താണു?

ലിംഫോ സൈറ്റ്

4859. സിന്ധു നദീതട കേന്ദ്രമായ ‘മോഹൻ ജൊദാരോ’ കണ്ടെത്തിയത്?

ആർ.ഡി ബാനർജി (1922)

4860. കേരളത്തിന്‍റെ ചരിത്ര മ്യൂസിയം?

ഇടപ്പള്ളി

Visitor-3736

Register / Login