Questions from പൊതുവിജ്ഞാനം

3251. ‘ബഷീർ: ഏകാന്ത വിഥിയിലെ അവദൂതൻ’ എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

3252. പോപ്പിന്‍റെ സംരക്ഷകരായി പ്രവർത്തിക്കുന്ന ചെറു സൈന്യം?

സ്വിസ് ഗാർഡുകൾ

3253. മാധുരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

3254. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?

മഗ്നീഷ്യം

3255. ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള സസ്തനി?

നായ

3256. വിവാദമായ വില്ലുവണ്ടിയാത്ര നടത്തിയ നവോത്ഥാന നായകൻ?

അയ്യങ്കാളി

3257. ബുള്ളറ്റ് പ്രൂഫ് നിർമ്മാണത്തിനുപയോഗിക്കുന്ന പദാർത്ഥം?

കെവ് ലാർ

3258. പനാമാ കനാൽ ഗതാഗതത്തിനായി തുറന്ന വർഷം?

1914

3259. “വരിക വരിക സഹജരേ” എന്നു തുടങ്ങുന്ന ഗാനം ഏത് സമരത്തിന്‍റെ മാർച്ചിംഗ് ഗാനമാണ്?

ഉപ്പ് സത്യാഗ്രഹം

3260. മനുഷ്യന്‍റെ സിസ്റ്റോളിക് പ്രഷർ എത്ര?

120 mm Hg

Visitor-3006

Register / Login