Questions from പൊതുവിജ്ഞാനം

2961. ഓഷ്യന്‍സാറ്റ്-I വിക്ഷേപിച്ചത്?

1999 മെയ് 26

2962. കേരളം എത്ര തവണ പ്രസിഡൻറ് ഭരണത്തിൻ കീഴിലായിട്ടുണ്ട്?

7 തവണ

2963. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായ ( ചീഫ് ജസ്റ്റീസ് )ആദ്യ ഇന്ത്യാക്കാരൻ?

ജസ്റ്റീസ് നാഗേന്ദ്ര സിംഗ്

2964. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?

ചെമ്പ്

2965. ഏറ്റവും ഒടുവിൽ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്‍റ്?

ജോൺ എഫ് കെന്നഡി (1963 നവംബർ 22; ഘാതകൻ: ലീഹാർവെ ഓസ്വാൾഡ്)

2966. അവകാശികള്‍ എഴുതിയത്?

വിലാസിനി (എം.കെ.മേനോന്‍)

2967. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ സ്ഥിരാംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം?

ചൈന

2968. ആയ് രാജവംശത്തിന്‍റെ പരദേവത?

ശ്രീപത്മനാഭൻ

2969. ജനിതക എഞ്ചിനീയറിങ്ങിൽ കൂടി വികസിപ്പിച്ചെടുത്ത ആദ്യത്തെ അലങ്കാര മത്സ്യം?

ഗ്ലോ ഫിഷ്

2970. യൂറോപ്പിന്‍റെ അറക്കമിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്വീഡൻ

Visitor-3159

Register / Login