2411. ആഡിംഗ് മെഷീൻ കണ്ടുപിടിച്ചത്?
പാസ്കൽ
2412. 'പച്ച സ്വർണം' എന്നറിയപ്പെടുന്നത്?
വാനില
2413. രാമസേതുവിനെ ആദംസ് ബ്രിഡ്ജ് എന്ന് നാമകരണം ചെയ്ത ബ്രിട്ടീഷുകാരൻ?
ജെയിംസ് റെന്നൽ
2414. ലോകത്തിലെ ആദ്യ ചരിത്രകൃതി എന്നറിയപ്പെടുന്നത്?
ഹിസ്റ്റോറിക്ക (രചിച്ചത് : ഹെറോഡോട്ടസ്)
2415. ഹാപ്റ്റെൻസ് കണ്ടു പിടിച്ചത്?
കാൾലാൻഡ്സ്റ്റെയ്നർ (1930 ൽ നോബൽ പ്രൈസ് നേടി )
2416. ഇന് വെൻട്രിക്കിളിൽ നിന്നാരംഭിച്ച് വലത് ഓറിക്കിളിൽ അവസാനിക്കുന്ന രക്ത പര്യയനം അറിയപ്പെടുന്നത്?
സിസ്റ്റമിക് പര്യയനം -(Sistamic Circulaltions)
2417. വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ചത്?
രാജശേഖര വർമ്മൻ
2418. ആയിരം ആനകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ലാവോസ്
2419. സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജൻ?
ജെ.സി. ബോസ്
2420. സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ പട്ടണം?
കോട്ടയം (1989 ജൂണ്‍ 25)