121. കേരള ഫോക്‌ലോർ അ ക്കാദമിയുടെ ആസ്ഥാനം
ചിറക്കൽ (കണ്ണർ)
122. കേരളം സമ്പൂർണ സാക്ഷരത നേടിയപ്പോൾ മുഖ്യമന്ത്രി
ഇ.കെ.നായനാർ
123. കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്‌ടോപ് സൗരോർജ വൈദ്യുത നിലയം
അട്ടപ്പാടി.
124. കേരളത്തില്‍ ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വന്നത് (1995 ഒക്‌ടോബര്‍ 2) ഏത് മുഖ്യമന്ത്രിയുടെ കാലത്ത്
എ.കെ.ആന്റണി
125. കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത്
ജോസ് ചാക്കോ പെരിയപ്പുറം
126. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ജൈവ ഗ്രാമം
ഉടുമ്പന്നുർ (ഇടുക്കി ജില്ല)
127. എത്രാം ശതകത്തിലാണ് മാലിക്സ് ബി ൻ ദിനാർ കേരളത്തിലെത്തിയത്
ഏഴ്സ്
128. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ?
പാലക്കാട്
129. കേരളത്തില്‍ ആദ്യമായി പന്തി ഭോജനം നടത്തിയ സാമൂഹിക പരിഷ്കര്‍ത്താവ് ?
തൈക്കാട് അയ്യാ
130. കേരളത്തിന്റെ തനതു സംഭാവനയായ സംഗീതസമ്പ്രദായം?
സോപാനസംഗീതം