601. മ്യൂണിച്ചിലെ സുന്ദരികളും സുന്ദരൻമാരും' എന്ന യാത്രാവിവരണം എഴുതിയത്?
എസ്.ശിവദാസ്
602. "ഓമന തിങ്കൾ കിടാവോ" എന്ന താരാട്ട് പാട്ടിന്‍റെ രചയിതാവ്?
ഇരയിമ്മൻ തമ്പി
603. ഒരു ദേശത്തിന്‍റെ കഥ - രചിച്ചത്?
എസ്. കെ പൊറ്റക്കാട് (നോവല് )
604. മാധവൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?
ഇന്ദുലേഖ
605. തിക്കൊടിയൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
പി. കുഞ്ഞനന്ദൻ നായർ
606. അടുക്കളയില്നിന്നും അരങ്ങത്തേക്ക് - രചിച്ചത്?
വി.ടി ഭട്ടതിരിപ്പാട് (നാടകം)
607. ഉമ്മാച്ചു' എന്ന കൃതിയുടെ രചയിതാവ്?
പി. സി കുട്ടികൃഷ്ണൻ (ഉറൂബ്)
608. വെൺമണി കവികൾ എന്നറിയപ്പെടുന്നവര്‍?
വെൺമണി അച്ഛൻ നമ്പൂതിരി ; വെൺമണി മഹൻ നമ്പൂതിരി
609. മാപ്പിളപ്പാട്ടിലെ മഹാകവി എന്നറിയപ്പെടുന്നത്?
മോയിൻകുട്ടി വൈദ്യർ
610. ചണ്ഡാലഭിക്ഷുകി' എന്ന കൃതിയുടെ രചയിതാവ്?
കുമാരനാശാൻ