Questions from മലയാള സിനിമ

71. ഏറ്റവും കൂടുതൽ അന്താരഷ്ട്ര പുരസ്കാരം നേടിയ മലയാള സിനിമ?

പിറവി ( സംവിധാനം: ഷാജി എൻ കരുൺ)

72. ഷേക്സ്പിയറിന്‍റെ ഒഥല്ലോയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച കളിയാട്ടം സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്?

സുരേഷ് ഗോപി

73. മലയാളത്തിലെ ആദ്യ കളർ ചിത്രം?

കണ്ടം ബെച്ച കോട്ട്

74. രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ രണ്ടാം തവണ ലഭിച്ച മലയാള ചിത്രം?

നിര്‍മ്മാല്യം

75. ഭാനു പ്രകാശ് രചിച്ച ദി ഹോളി ആക്ടർ എന്ന ഗ്രന്ഥം ഏത് നടനെ കുറിച്ച് വിവരിക്കുന്നു?

മുരളി

76. യേശുദാസിനെ ഗാന ഗന്ധർവ്വൻ എന്ന് വിശേഷിപ്പിച്ചത്?

ജി.ശങ്കരക്കുറുപ്പ്

77. ഉദയാ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച ആദ്യത്തെ മലയാളചിത്രം?

വെള്ളിനക്ഷത്രം

78. ബ്രിട്ടീഷ്‌ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്‌ നേടിയ മലയാളസിനിമ?

എലിപ്പത്തായം(അടൂര്‍ )

79. മലയാളത്തിലെ ആദ്യ 70 എം.എം ചിത്രം?

പടയോട്ടം

80. 1948 ല്‍ റിലീസായ ' നിര്‍മ്മല' എന്ന ചിത്രത്തിന് ഗാനരചന നിര്‍വഹിച്ച പ്രസിദ്ധ മഹാകവി?

ജി.ശങ്കരക്കുറുപ്പ്‌

Visitor-3207

Register / Login