61. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകള്‍ സിനിമയാക്കിയത്?
രഞ്ജിത്ത്
62. 1995 ല്‍ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട മിനി എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ്?
സിനിമാനടന്‍ മധു
63. കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത്?
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി - 1998 ൽ സ്ഥാപിതമായി
64. ഏറ്റവും കൂടുതല്‍ അവാര്‍ഡ് നേടിയ സിനിമ ?
പിറവി (സംവിധാനം: ഷാജി എന്‍ കരുണ്‍)
65. ഗോവന്‍ ചലച്ചിത്ര മേളയില്‍ 'ഗോള്‍ഡന്‍ ലാംപ്ട്രീ' കരസ്ഥമാക്കിയ 'കേള്‍ക്കുന്നുണ്ടോ' എന്ന സിനിമ സംവിധാനം ചെയ്തത്?
ഗീതു മോഹന്‍ദാസ്
66. മലയാളത്തില്‍ ഒരു വനിത സംവിധാനം ചെയ്ത ആദ്യ സിനിമ?
നിഴലാട്ടം (നടി ഷീല )
67. സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രം?
ആത്മസഖി
68. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ചിത്രം?
ന്യൂസ് പേപ്പർ ബോയ്
69. ഫ്രഞ്ച് സർക്കാരിന്‍റെ നൈറ്റ് ഓഫ് ആർട്ട് ആന്‍റ് ലെറ്റേഴ്സ് പുരസ്ക്കാരം നേടിയ മലയാളി?
ഷാജി.എൻ.കരുൺ
70. മലയാള സിനിമയുടെ ഗതി മാറ്റി മറിച്ച നീലക്കുയില്‍ എന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്?
ഉറൂബ് (സംവിധാനം: പി.ഭാസ്ക്കരന്‍; രാമു കാര്യാട്ട് )